സൈന ക്വാര്‍ട്ടറില്‍

Thursday 2 June 2016 9:22 pm IST

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക എട്ടാം നമ്പര്‍ താരം ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ടില്‍ ആതിഥേയ താരം ഫിട്രിയാനിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ്‌സൈന ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. 32 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 21-11, 21-10 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കരോലിന മാരിനാണ് സൈനയുടെ എതിരാളി. ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ 24-22, 21-14 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് മാരിന്‍ ക്വാര്‍ട്ടറിലെത്തിയത്. മൂന്നുതവണ ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് കിരീടം ചൂടിയ സൈന ഇത്തവണ നാലാം കിരീടമാണ് ഇവിടെ ലക്ഷ്യമിടുന്നത്. അതേസമയം ഡബിള്‍സില്‍ ഇന്ത്യന്‍ പോരാട്ടം അസ്തമിച്ചു. വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ചൈനീസ് ജോഡികളായ താങ് ജിന്‍ഹുവ-ഹുവാങ് യാക്വിയോങ് സഖ്യത്തോട് 21-9, 21-18 എന്ന ക്രമത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കും പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമ്ത് റെഡ്ഡി സഖ്യം ആറാം സീഡ് കൊറിയയുടെ കൊ സുന്‍ ഹ്യുങ്-ഷിന്‍ ബീക്ക് ചിയോള്‍ സഖ്യത്തോട് 21-18, 21-13 എന്ന സ്‌കോറിനുമാണ് പരാജയപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.