കണ്ണൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് സംസ്ഥാനസമ്മേളനം ആരംഭിച്ചു. സാധു കല്ല്യാണ മണ്ഡപത്തില്‍ പി.കെ.ശ്രീമതി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍.ശിവദാസന്‍ നായര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തില്‍ എന്‍.സദാശിവന് നായര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ബിജെപി ദേശീയ സമിതി അംഗം പി.കെ.വേലായുധന്, സിപിഎം സംസ്ഥാന സമിതിയംഗം എം.വി.ജയരാജന്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ:പി.സന്തോഷ്കുമാര്‍, കെപിസിസി അംഗം അഡ്വ.ടി.ഒ.മോഹനന് എന്നിവര്‍ പ്രസംഗിച്ചു. വി.പി.കൃഷ്ണപൊതുവാള്‍ സ്വാഗതവും എന്‍.പി.പ്രേമരാജന്‍ നന്ദിയും പറഞ്ഞു. സമ്മേളനം നാളെ വൈകിട്ട് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: