പിലാത്തറ: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ബിഎ ‘രതനാട്യം, ബിഎ കര്‍ണ്ണാടക സംഗീതം (വായ്പ്പാട്ട്), എംഎ ഭരതനാട്യം എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബിഎക്കും ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് എംഎക്കും അപേക്ഷിക്കാം. മൂന്ന് കോഴ്സുകളിലും 12 വീതം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുക. അപേക്ഷാഫോറം വെബ്സൈറ്റില്‍ നിന്നും, കോളേജില്‍ നിന്നും ലഭിക്കും. ംംം.ഹമ്യെമളശിലമൃെേ.രീാ. വിവരങ്ങള്‍ക്ക് ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പിഒ പിലാത്തറ, കണ്ണൂര്‍, കേരള, 670504. എന്ന വിലാസത്തിലോ 04972 801723, 800976 എന്ന നമ്പറിലോ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: