തലശ്ശേരി: തലശ്ശേരി എഞ്ചിനിയറിങ്ങ് കോളേജ് ഭൂമിത്രസേന ക്ലബ്ബും കാമ്പസ് ഇനീഷ്യേറ്റീവും ചേര്‍ന്ന് എരഞ്ഞോളി ഗ്രാമപഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് ലോക പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏകദിന പരിസ്ഥിതി ശില്‍പ്പശാല, എരഞ്ഞോളി പഞ്ചായത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രകൃതി ചിത്രരചനാ ക്യാമ്പ്, സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി കാമ്പസ്സില്‍ 1000 ഫലവൃക്ഷത്തൈ നടല്‍, പഞ്ചായത്ത് കുടുംബശ്രീയുമായി ചേര്‍ന്നുകൊണ്ട് കാമ്പസ്സിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന കാവിന്റെ പ്രവൃത്തി ഉദ്ഘാടനം തുടങ്ങിയ പരിപാടി സംഘടിപ്പിക്കും. 5 ന് രാവിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.രമ്യയും എഞ്ചിനിയറിങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി.സജീവും ചേര്‍ന്ന് ആദ്യ വൃക്ഷത്തൈ നടുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. ചടങ്ങില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, കൃഷിവകുപ്പിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥര്‍, സാമൂഹ്യ-സാംസികാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: