കണ്ണൂര്‍: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണവും മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡ് വിതരണവും 5 ന് നടക്കും. കണ്ണൂര്‍ മസ്കറ്റ് പാരഡൈസില്‍ രാവിലെ 10.30 ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അധ്യക്ഷത വഹിക്കും.
പി.കെ.ശ്രീമതി എംപി മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടറി പ്രകാശനവും പരിസ്ഥിതിവാര്ത്ത പ്രകാശനവും മേയര്‍ ഇ.പി.ലത നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: