കണ്ണൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തില്‍ കഴിഞ്ഞവര്‍ഷം മികച്ച നേട്ടം കൈവരിച്ച വിവിധ സ്ഥാപനങ്ങള്‍ക്കുളള അവാര്‍ഡുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലക്ക് വിവിധ സ്ഥാപനങ്ങളിലായി പത്തോളം അവാര്‍ഡുകള്‍ ലഭിച്ചു. കണ്ണൂര്‍ എകെജി ആശുപത്രിക്ക് ആശുപത്രി വിഭാഗത്തില്‍ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ് – സ്വയംഭരണ ആശുപത്രി വിഭാഗത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ഒന്നാം സ്ഥാനവും കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ മൂന്നാം സ്ഥാനവും നേടി.
ഡയറി വിഭാഗത്തില്‍ കണ്ണൂര്‍ മില്‍മ ഒന്നാം സ്ഥാനം നേടി. കണ്ണൂര്‍ മാതൃഭൂമിക്ക് പ്രിന്റ് & വിഷ്വല്‍ മീഡിയ വിഭാഗത്തില്‍ മൂന്നാം സ്ഥാനമുണ്ട്. സ്റ്റോണ്‍ ക്രഷര്‍ വിഭാഗത്തില്‍ പയ്യാവൂര്‍ ഗ്രാനൈറ്റ്സിന് രണ്ടാം സ്ഥാനവും കണ്ണൂര്‍ ആനക്കുളം ക്രീം പാക്ക്സിന് ചെറുകിട വ്യവസായ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: