ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം

Thursday 2 June 2016 9:26 pm IST

ഹാനോയി: പതിനേഴാമത് ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. 29 അംഗ സംഘമാണ് ഇന്ത്യക്കായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. അഞ്ച് മലയാളി താരങ്ങളും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുന്നു. ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ ജിസ്‌ന മാത്യു, ഷഹര്‍ബാന സിദ്ദീഖ്, അബിത മേരി മാനുവല്‍, മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ ലിനറ്റ് ജോര്‍ജ്, തൃശൂര്‍ സെന്റ് തോമസ് കോളജിലെ മെയ്‌മോന്‍ പൗലോസ് എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടത്. ആറ് വരെയാണ് മീറ്റ്. ജിസ്‌ന മാത്യു, ഷഹര്‍ബാന സിദ്ദീഖ് എന്നിവര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍, 4ഃ400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ ഇന്ത്യയ്ക്കായി മല്‍സരിക്കും. ലിനറ്റ് ജോര്‍ജും 4ഃ400 മീറ്റര്‍ റിലേ ടീമില്‍ അംഗമാണ്. അബിത മേരി മാനുവല്‍ 800 മീറ്ററിലും മെയ്‌മോന്‍ പൗലോസ് 110 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് മത്സരിക്കുക. 2014-ല്‍ ചൈനീസ് തായ്‌പെയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ 12 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.