സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ താഴോട്ട്. ഒരു സ്ഥാനം പിന്നോട്ടിറങ്ങി 163-ാം സ്ഥാനത്താണ് ഇന്ത്യ. എഷ്യന്‍ രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ പുറകിലേക്കുപോയി. ഏഷ്യയില്‍ ഇന്ത്യ മ്യാന്മറിനെക്കാള് താഴെ 29-ാം സ്ഥാനത്താണ്.
അര്‍ജന്റീനയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബെല്‍ജിയം രണ്ടാം സ്ഥാനവും നിലനിര്‍ത്തി. അതേസമയം ചിലിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി കൊളംബിയയും ജര്‍മ്മനിയും മൂന്നും നാലും സ്ഥാനത്തേക്ക് കയറി. സ്പെയിന് ആറാമതും ബ്രസീല്‍ ഏഴാം സ്ഥാനത്തും തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: