ധാക്ക: സിയ ചാരിറ്റബില്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്സണ്‍ ഖാലിദ സിയ ധാക്ക കോടതിയില്‍ ഹാജരായി മൊഴി നല്കി. ഇന്നലെ കോടതിയില്‍ ഹാജരാകണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. കേസില്‍ 32 പോസിക്യൂഷന് സാക്ഷികള്‍ ഇവര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു.
അഴിമതി വിരുദ്ധ കമ്മീഷനാണ് 2011 ആഗസ്റ്റ് എട്ടിന് അഴിമതിക്കേസില്‍ ഖലിദയെയും മറ്റ് മൂന്ന് പേരെയും പ്രതി ചേര്‍ത്തത്. ഖാലിദയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഹാരിസ് ചൗധരി, അസി. പ്രൈവറ്റ് സെക്രട്ടറി സിയുള്‍ ഇസ്ലാം മുന്ന, മുന്മേയറുടെ എപിഎസ് സാദ്ദിഖ് ഹുസൈന് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: