കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു

Thursday 2 June 2016 10:14 pm IST

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാന പാതയില്‍ മണങ്ങല്ലൂരിന് സമീപം കെ. എസ്. ആര്‍. ടി. സി. ബസും ലോറിയും കൂട്ടിയിടിച്ചു. യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 6.10നാണ് സംഭവം. എരുമേലിയില്‍ നിന്നും പാലക്കാട്ടേക്ക് പോയ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. റോഡിലെ വളവിലാണ് കൂട്ടയിടി നടന്നത്. എതിരെ വന്ന വാഹനത്തിലിടിക്കാതെ ഡ്രൈവര്‍ ബസ് പാതയോരത്തേയ്ക്ക് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സീറ്റിന്റെ ഭാഗം തകര്‍ന്നുവെങ്കിലും പരുക്കേല്‍ക്കാതെ ഡ്രൈവര്‍ രക്ഷപ്പെട്ടു. വാഹനത്തിലുള്ളില്‍ തന്നെ യാത്രക്കാരും കണ്ടക്ടറും തെറിച്ചു വീണു. തുടര്‍ന്ന് എരുമേലിയില്‍ നിന്നും മറ്റൊരു വാഹനമെത്തിച്ച് സര്‍വീസ് പുനരാരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.