കാഞ്ഞങ്ങാട്: സംസ്ഥാന തലത്തില്‍ തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള യുവ കവികള്‍ക്കുള്ള കവിതാസാരഥി പുരസ്കാരത്തിന് കാഞ്ഞങ്ങാട് പനയാല്‍ സ്വദേശിനി ചാരുസീത മേലത്ത് അര്‍ഹയായി. മഴയക്ഷരങ്ങള് എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. 5000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത കവി എസ്. രമേശന് നായര്‍, സുകുമാരന്‍ പെരിയച്ചൂര്‍, ദാമോദരന്‍ ആര്‍ക്കിടെക്ട് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്. കാഞ്ഞങ്ങാട് ജൂണ്‍ നാലിന് വ്യാപാര ഭവനില്‍ നടക്കുന്ന ചടങ്ങില്‍ എസ്. രമേശന് നായര്‍ പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: