അമൃതം മലയാളം

Thursday 2 June 2016 10:53 pm IST

തൃക്കളയൂര്‍ വേദവ്യാസ വിദ്യാലയത്തിലെ അമൃതം മലയാളം പദ്ധതി വിദ്യാലയസമിതി
പ്രസിഡന്റ് ടി.സോമന്‍ വിദ്യാര്‍ത്ഥി പ്രതിനിധി ജിതിന്‍ ബിജുവിന് ജന്മഭൂമി കൈമാറി
ഉദ്ഘാടനം ചെയ്യുന്നു

തൃക്കളയൂര്‍ വേദവ്യാസ വിദ്യാലയത്തില്‍
അരീക്കോട്(മലപ്പുറം): തൃക്കളയൂര്‍ വേദവ്യാസ വിദ്യാലയത്തില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി. വിദ്യാലയസമിതി പ്രസിഡന്റ് ടി.സോമന്‍ വിദ്യാര്‍ത്ഥി പ്രതിനിധി ജിതിന്‍ ബിജുവിന് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഗോപാലകൃഷ്ണ കുറുപ്പ്, അദ്ധ്യാപകരായ എം.മിനിജ, പി.പി.ജയന്തി, എം.പി.ലേഖ, യു.രജനി, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ കെ.എന്‍. രാജീഷ് എന്നിവര്‍ പങ്കെടുത്തു.

മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം
മാവേലിക്കര: വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ അമൃതം മലയാളം പദ്ധതി നടന്നു. സ്‌കൂളിലേക്ക് പത്രം സമര്‍പ്പിച്ച കൊറ്റാര്‍കാവ് നാദത്തില്‍ തുളസീദാസിനു വേണ്ടി ജന്മഭൂമി വികസനസമിതി അദ്ധ്യക്ഷന്‍ ചെറുമഠം ബാലന്‍പിള്ള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.വി. നാരായണക്കുറുപ്പിന് ആദ്യ സെറ്റ് പത്രം കൈമാറി. സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി എം.എന്‍. ശശിധരന്‍, ട്രസ്റ്റ് അംഗം റിട്ട. പ്രൊഫ. ഈശ്വരന്‍നമ്പൂതിരി, സ്‌കൂള്‍ സെക്രട്ടറി എച്ച്. അരുണ്‍, മാതൃസമിതി പ്രസിഡന്റ് അനിത, വൈസ് പ്രിന്‍സിപ്പല്‍ ജയശ്രീ.ബി, അധ്യാപകന്‍ എം. പ്രഗല്‍ഭന്‍, ജന്മഭൂമി സീനിയര്‍ എഫ്ഒ ജി. അനില്‍കുമാര്‍, റിപ്പോര്‍ട്ടര്‍ പി.എന്‍. സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.