തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ പിഎസ്സി പൂര്‍ണ സജ്ജമാണെന്ന് ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്. ഇതിനുവേണ്ട പ്രത്യേക ചട്ടങ്ങള്‍ പിഎസ്സി തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ രാധാകൃഷ്ണന് പറഞ്ഞു.
ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്സി ഏറ്റെടുക്കുന്നത് ഹിന്ദുമതാചാരത്തിന് എതിരല്ല. ബോര്‍ഡിലെ ക്ലാര്‍ക്ക്, എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലെ നിയമനമാണ് പിഎസ്സി ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുന്നത്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് ശാന്തി, കഴകം, അടിച്ചുതളി തുടങ്ങി കാരായ്മ തസ്തികകളിലെ നിയമനം ബോര്‍ഡിന് തന്നെയായിരിക്കും. ഈ തസ്തികകളിലേക്കുള്ള നിയമനം പിഎസ്സി ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: