ദേവസ്വം നിയമനം മാത്രമായി എന്തിനു പിഎസ്‌സിക്ക് വിടണം?

Thursday 2 June 2016 11:41 pm IST

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടും; നിയമനങ്ങള്‍ ഇനി പിഎസ്‌സിയ്ക്ക്. ദേവസ്വം നിയമനം മാത്രം പിഎസ്‌സിയ്ക്ക് വിടുന്നത് എന്തിനാണ്. പള്ളിയില്‍ അച്ചന്മാരെയും ബിഷപ്പുമാരെയും, മസ്ജിദിലുള്ള മുല്ലയുടേയും മുക്രിയുടേയും മറ്റു ജോലിക്കാരുടേയും നിയമനവും അങ്ങ് പിഎസ്‌സിഇയ്ക്ക് വിട്ടുകൂടെ. കമ്യൂണിസ്റ്റുകാരെ വിജയിപ്പിച്ചതിന്റെ പ്രത്യുപകാരം. അനുഭവിച്ചോ മതേതരത്തമേ. ഹിന്ദുക്കള്‍ക്ക് സന്തോഷമായല്ലോ... ഹൈന്ദവ ക്ഷേത്രസ്വത്ത് പൊതുസ്വത്തായി കാണാം, മുസ്ലിം പള്ളികളിലെയും അരമനയിലേയും വരുമാനം ചോദിക്കരുത്. അതിന്റെ നിയമനങ്ങളില്‍ തലയിട്ടാല്‍ മതേതരം തകരും, ഹൈന്ദവ ക്ഷേത്രങ്ങള്‍ നമ്മള്‍ കോയമാരും, പട്ടക്കാരുമായി ചേര്‍ന്ന് ഭരിക്കും... നിയമനം പിഎസ്‌സി വഴി. ഇടതുമുന്നണിക്ക് തങ്ങള്‍ പുരോഗമനക്കാര്‍ എന്നു തെളിയിക്കാനുള്ള എളുപ്പവഴിയാണ് ഹിന്ദുക്കളുടെ മേലുള്ള കടന്നുകയറ്റം. ഒപ്പം മറ്റു മതങ്ങളിലെ വര്‍ഗ്ഗീയവാദികളെ ഒന്നു സുഖിപ്പിയ്ക്കുകയും ആവാം. കഴിഞ്ഞ ഇടതുമന്ത്രിസഭയിലെ ഒരു നട്ടപ്പിരാന്തന്‍ ദേവസ്വം മന്ത്രി ശബരിമലയുമായി ബന്ധപ്പെട്ടു കാണിച്ചുകൂട്ടിയ തെമ്മാടിത്തരങ്ങള്‍ മലയാളികള്‍ വളരെ വേഗം മറന്നു പോയിരിക്കുന്നു... അദ്വൈതം എന്ന ഒറ്റ സിനിമ കണ്ടാല്‍ മതി എല്ലാം ഓര്‍ത്തെടുക്കാന്‍... പുതിയ മന്ത്രിയും അതേ വഴിയേ തന്നെയാണ്... ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിയ്ക്കു വിടാന്‍ പോകുന്നത്രെ. ഒറ്റനോട്ടത്തില്‍ കൊള്ളാമെന്നു തോന്നിയ്ക്കുന്ന ഈ തീരുമാനത്തിലെ ചതി ഹിന്ദുക്കള്‍ക്കിനിയും മനസ്സിലായില്ലെന്ന് തോന്നുന്നു. പിഎസ്‌സിക്ക് നിയമനങ്ങള്‍ വിട്ടാല്‍ ന്യൂനപക്ഷ സംവരണങ്ങള്‍ ഉള്‍പ്പടെ എല്ലാ 'മതേതര സര്‍ക്കാര്‍' തീരുമാനങ്ങളും ക്ഷേത്രങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടും ക്ഷേത്രഭരണങ്ങള്‍ നടത്തുക മറ്റു മതസ്ഥര്‍ ഉള്‍പ്പടെയുള്ള അവിശ്വാസികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകും. എന്തു നീതികേടാണ് കേരളത്തിലെ വംശനാശം സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന ഹിന്ദുക്കളോടിവര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്..?

ഹരീഷ് ഹരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.