കൊച്ചി: ജിഷ കൊലക്കേസില്‍ പുതിയ രേഖാചിത്രവുമായി പോലീസ്. അഞ്ചടി ഏഴിഞ്ച് ഉയരവും വെളുത്ത നിറവുമുള്ള പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം ഇന്നലെ പോലീസ് പുറത്ത്വിട്ടു. ചുരുണ്ട മുടിയുള്ള മഞ്ഞ ഷര്‍ട്ടിട്ട ആളാണ് രേഖാചിത്രത്തിലുള്ളത്. മെലിഞ്ഞ ശരീരവും ചീകാത്ത മുടിയുമാണ് അടയാളങ്ങള്‍.
കൊലപാതകം നടന്ന ദിവസം ജിഷയുടെ വീട്ടില്‍ നിന്ന് മഞ്ഞ ഷര്‍ട്ടിട്ടയാള്‍ ഇറങ്ങിപ്പോകുന്നത് കണ്ടെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് പുതിയ അന്വേഷണ സംഘം രേഖാചിത്രം തയ്യാറാക്കിയത്. ഇയാള്‍ ജിഷയുടെ കുടുംബവുമായി ബന്ധമുള്ളയാളാണെന്നാണ് പോലീസ് കരുതുന്നത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എറണാകുളം റൂറല്‍ ഡിസിപി (9497996979), പെരുമ്പാവൂര്‍ ഡിവൈഎസ്പി (9497990078), കുറുപ്പംപടി എസ്ഐ (9497987121) എന്നിവരെ വിവരം അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി. ജിഷയുടെ വീടിന് പുറത്ത് കണ്ടതായുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഒരു രേഖാചിത്രം തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ പോലീസിനായില്ല. ഈ സാഹചര്യത്തിലാണ് പുതിയ രേഖാചിത്രം തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: