കോഴിക്കോട്: കഴിഞ്ഞ ദിവസം മതില് ഇടിഞ്ഞുവീണ് മരിച്ച എരഞ്ഞിപ്പാലം സെന്റ് വിന്‍സെന്റ് കോളനി പുല്ല രിപറമ്പില് പ്രജിത്തിന്റെ വീട് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ബന്ദാരു ദത്താത്രേയ എന്നിവര്‍ സന്ദര്‍ശിച്ചു. വീട്ടിലെത്തിയ കേന്ദ്രമന്ത്രിമാര്‍ പ്രജിത്തിന്റെ അച്ഛന് ശിവരാമനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
പ്രജിത്തിന്റെ കുടുംബത്തിന് ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും കേന്ദ്രമന്ത്രിമാര്‍ അറിയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍ എന്നിവരും മണ്ഡലം ഭാരവാഹികളും കേന്ദ്രമന്ത്രിമാര്ക്കൊപ്പമുണ്ടായിരുന്നു. ബിജെപി ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു പ്രജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: