കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് ഇന്ന് മുതല്‍

Friday 3 June 2016 10:43 am IST

കാസര്‍കോട്: ഇരുപതാമത് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഇന്ന് മുതല്‍ ജില്ലയില്‍ 21 പ്രവര്‍ത്തി ദിവസങ്ങളിലായി നടത്തും. കുളമ്പുരോഗം പകര്‍ച്ചവ്യാധിയായതിനാല്‍ എളുപ്പത്തില്‍ തടയാന്‍ സാധ്യമല്ലാത്തതും കര്‍ഷകന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതുമാണ്. രോഗം പിടിപെട്ടാല്‍ മൃഗങ്ങള്‍ ചത്തുപോകും. ഉല്‍പാദന ക്ഷമത നഷ്ടപ്പെടുകയും ഗര്‍ഭം അലസിപ്പോവുകയും ചെയ്യും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുകയാണ് ഏകമാര്‍ഗ്ഗം. കന്നുകാലികളെ കുത്തിവെയ്ക്കാനായി ജില്ലയില്‍ വിപുലമായ സംവിധാനങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രതിരോധ കുത്തിവെയ്പിനായി 96 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. പ്രാദേശിക തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷീരസംഘങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന പരിപാടിയുമായി കര്‍ഷകര്‍ സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.