പുതുപ്പാടി: കേരള നിയമസഭയിലെ ആദ്യ ബിജെപി എംഎല്‍എ ആയി ഒ. രാജഗോപാല്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ ഭാഗമായി പുതുപ്പാടിയില്‍ 14 ബൂത്ത് കേന്ദ്രങ്ങളില്‍ വിവിധ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു.
14-ാം നിയമസഭയില്‍ ബിജെപി അംഗം എത്തിയതിനാലാണ് 14 ബൂത്തുകളില്‍ വൃക്ഷത്തൈകള്‍ നട്ടത്.
ഈങ്ങാപ്പുഴയില്‍ നടന്ന പരിപാടിയില്‍ മാവിന്‍തൈ നട്ടുകൊണ്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.പി. അനന്തനാരായണന്‍ ഉദ്ഘാടനം ചെയ് തു. യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.കെ. രാജേഷ്, വിനീഷ് ബാബു ടി.വി, നിതിന്‍ പി.എസ്, അഖില്‍ വി.പി, ഗോപകുമാര്‍ പി.ജി, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ ബൂത്തുകളില്‍ നടന്ന പരിപാടിക്ക് ബിജു ആര്.പി, അനില്‍കുമാര്‍, വിവേക്, ഷാജി ടി. എ, സുരേഷ് വി.കെ, ശ്രീരാശ് ടി.ടി, ബിനീഷ്, നിതിന്‍, രാജു എം.കെ, വിജയന് വി.പി, ശിശാന്ത്, സഹദേവന് പി. ആര്, രാകേഷ്, അനില്‍കുമാര്‍ ഇ, സന്തോഷ് എന്‍.കെ, ബാബു കല്ലടിക്കുന്ന്, ദീപു, നിതിന്‍, അപ്പു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: