കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും, പ്രമുഖ പത്ര പ്രവര്‍ത്തകനും, ജന്മഭൂമി മാനേജിംഗ് എഡിറ്ററും, തപസ്യ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന വി.എം. കൊറാത്തിനെ ഇന്ന് നഗരം അനുസ്മരിക്കും. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രസ് അക്കാദമി മുന്‍ ചെയര്മാന് എന്‍.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാധ്യമ നിഷ്പക്ഷത എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേസരി മുന്‍ പത്രാധിപര്‍ പി.കെ. സുകുമാരന്‍, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്, പി. ബാലഗോപാലന്, എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: