വിവാഹ സല്‍ക്കാരത്തിനിടെ കൊലപാതകം; പ്രതി ആറു വര്‍ഷത്തിന് ശേഷം പിടിയില്‍

Friday 3 June 2016 4:39 pm IST

കൊല്ലം: ചാമക്കട എജെ ഹാളില്‍ വിവാഹ സല്‍ക്കരചടങ്ങില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആറു വര്‍ഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. ഒളിവില്‍ കഴിഞ്ഞുവന്ന പത്താം പ്രതി പള്ളിത്തോട്ടം ജോനകപ്പുറം സൂചിക്കാരന്‍മുക്കിന് സമീപം ജെബിആര്‍എ നഗറില്‍ ന്യൂമന്‍സിലില്‍ അനീസ്(28)നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപത്ത് ഈസ്റ്റ് സിഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 2010 നവംബര്‍ 11നായിരുന്നു കൊലപാതകം നടന്നത്. അക്രമത്തില്‍ മോഹന്‍കുമാര്‍ എന്ന ആള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഒന്നുമുതല്‍ ഒമ്പതുവരെ പ്രതികളായ ഹാരിസ്, സനോഫര്‍, ഷെഹിന്‍ഷാ, നൗഫല്‍, ഇത്തിള്‍ നൗഫല്‍, നിയാസ്, സദ്ദാം, നിഷാദ്, എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിലെ രണ്ടാംപ്രതി സനോഫറും സംഘവും ചാമക്കട ബീയര്‍ പാര്‍ലറിന് സമീപം വച്ച് സിജോയെന്ന ആളെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ്. എഎസ്‌ഐ ശിവപ്രസാദന്‍പിള്ള, കെ.പി.രാജന്‍ലാല്‍, എഎസ്‌ഐമാരായ രാജ്‌മോഹന്‍, അശോക്കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ വേണുഗോപാല്‍, ജോസ്പ്രകാശ്, ഹരിലാല്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.