കൊല്ലം: മുഖത്തല ഗ്രാമോധാരണ ട്രസ്റ്റ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി നിഷാന്ത് സ്കൂള്‍ കെട്ടിടത്തിന്റെ തൂണ് വീണ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ മാനേജ്മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ ആവശ്യപ്പെട്ടു. സമയാസമയങ്ങളില്‍ അറ്റകുറ്റപണി നടത്താതെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മരണവീട് സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ എ.ഷൈനാമോളോട് ബിജെപി പഞ്ചായത്ത് കണ്‍വീനര്‍ ശ്രീപ്രസാദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബിജെപി കാര്യാലയത്തില്‍ നടന്ന അനുശോചനയോഗത്തില്‍ വാര്ഡ്മെമ്പര് സുനിത്ദാസ്, വി.ജി.വിനോദ്, ബൈജു പുതുച്ചിറ, വിജയന്‍പിള്ള, മണിലാല്‍, അനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: