ആലപ്പുഴ: പലതവണ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് നഗരത്തിന്റെ വടക്കന്‍ മേഖല ഇരുട്ടിലായതോടെ പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ വൈദ്യുതി ഓഫിസിന്റെ ജനല്‍ച്ചില്ല് അടിച്ചുതകര്‍ത്തു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണു സംഭവം. ശവക്കോട്ട പാലത്തിനു സമീപത്തെ കെഎസ്ഇബി നോര്‍ത്ത് ഓഫിസിലാണു സംഭവം. കേബിള്‍ വലിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടു പകല്‍ പലതവണ വൈദ്യുതി മുടങ്ങിയിരുന്നു.
രാത്രിയിലും ഇതാവര്ത്തിച്ചതോടെയാണു നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി എത്തിയത്. വൈദ്യുതി മുടക്കത്തിന്റെ കാരണത്തെക്കുറിച്ചു വ്യക്തമായി ഉത്തരം നല്കാന് ഓഫിസിലെ ജീവനക്കാര്‍ക്കു കഴിയാതിരുന്നതു നാട്ടുകാരെ പ്രകോപിതരാക്കി. ചിലര്‍ അസഭ്യം പറഞ്ഞതിനിടെ ഓഫിസിലെ വെളിച്ചവും കെട്ടു.
ഇതു നാട്ടുകാരെ കൂടുതല്‍ പ്രകോപിതരാക്കി. ഇതിനിടെയാണു ജനല്‍ ചില്ലു തകര്‍ത്തത്. നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: