നെടുമുടി: നെല്ലിന്റെ സംഭരണവില ക്വിന്റലിന് 60 രൂപ വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സംസ്ഥാന നെല്‍ നാളികേര കര്‍ഷക ഫെഡറേഷന് സ്വാഗതം ചെയ്തു. കേന്ദ്ര മാതൃകയില്‍ സംസ്ഥാന സര്‍ക്കാരും ആനുപാതികമായി നെല്‍വില വര്‍ദ്ധിപ്പിച്ച് ക്വിന്റലിന് 2,500 രൂപയായി ഉയര്‍ത്തണമെന്ന് നെടുമുടിയില്‍ കൂടിയ ഫെഡറേഷന് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു.
കേന്ദ്രം ഒരു ക്വിന്റല്‍ നെല്ലിന് 60 രൂപ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ നെല്ലിന്റെ സംഭരണ വില സ്വാഭാവികമായി 22.10 രൂപയായി ഉയരും. കേന്ദ്രം വര്‍ദ്ധിപ്പിച്ചതിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാരും നെല്ലുവില വര്‍ദ്ധിപ്പിച്ച് ക്വിന്റലിന് 2,500 രൂപയായി ഉയര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോഷി പരുത്തിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: