പാരീസ്: വനിതാ വിഭാഗം ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍. നിലവിലെ കിരീട ജേത്രിയായ സെറീന നേരിട്ടുള്ള സെറ്റുകള്‍ക്ക് സീഡ് ചെയ്യപ്പെടാത്ത നെതര്‍ലന്‍ഡ്സിന്റെ കികി ബെര്‍ട്ടന്‍സിനെ തകര്‍ത്താണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലിന് യോഗ്യത നേടിയത്.
സ്കോര്‍ 7-6 (9-7), 6-4. മറ്റൊരു സെമിയില്‍ 21-ാം സീഡ് ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് നാലാം സീഡും സ്പാനിഷ് താരവുമായ ഗാര്‍ബിനെ മുഗുരസയും ഫൈനലിലെത്തി. സ്കോര്‍: 6-2, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: