മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു

Friday 3 June 2016 9:08 pm IST

ആലപ്പുഴ: സിവില്‍സ്റ്റേഷന്‍ വാര്‍ഡിലെ റോഡുകളിലും ഇടവഴികളിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനും സുരക്ഷയുടെ ഭാഗമായും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് നിര്‍വഹിച്ചു. ജില്ലാ പോലീസ് ചീഫ് പി. അശോക് കുമാര്‍ മുഖ്യാതിഥിയായി. നഗരസഭയുടെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെയാണ് കളക്‌ട്രേറ്റിന് വടക്കുവശം നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചത്. ഡോ. എബി സാമുവല്‍, തോമസ് ഗില്ലി എന്നിവരാണ് നിരീക്ഷണ ക്യാമറകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. എ.എം. നൗഫല്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ബി. മെഹബൂബ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ജി. മനോജ്കുമാര്‍, കൗണ്‍സിലര്‍ അഡ്വ. എ.എ. റസാഖ്, ബഷീര്‍ കോയ, എം.കെ. നിസാര്‍, നൈസാം, എ.എ. ഹബീബ് മുഹമ്മദ്, പി. ജയകുമാര്‍, എസ്. ഷെഹര്‍ബാന്‍, മണ്‍സൂര്‍ഖാര്‍, പി. അബ്ദുല്‍ ലത്തീഫ്, കെ.എ. ഫിറോസ്, ഹസീന അമാന്‍ എന്നിവര്‍ പ്രസംഗിച്ചു. നിലവില്‍ അഞ്ചിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.