രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം ബിജെപി

Friday 3 June 2016 10:03 pm IST

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പനി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് ബിജെപി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊതുസ്ഥലങ്ങളിലെ ശുചീകരണം, ബോധവത്കരണ ക്ലാസുകള്‍, കിണറുകളിലെ വെള്ളം പരിശോധന തുടങ്ങിയവ എത്രയും പെട്ടന്ന് നടത്തണം. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും രോഗം പരത്തുന്ന കൊതുകുകള്‍ പെരുകുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളും കണ്ടെത്തുന്നതിന് സംയുക്ത പരിശോധന നടത്തണമെന്നും ബിജെപി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജേഷ് കുര്യനാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, ലിജിന്‍ ലാല്‍, നിയോജക മണ്ഡലം സെക്രട്ടറി സുദീപ് നാരായണന്‍, ബിഡിജെഎസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവി തറപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.