കൈക്കൂലി കേസ്: ആര്‍ഡിഒ വി.ആര്‍. മോഹനന്റെ റിമാന്റ് കാലാവധി നീട്ടി

Friday 3 June 2016 10:22 pm IST

മൂവാറ്റുപുഴ: കൈക്കൂലി കേസില്‍ പിടിയിലായ മൂവാറ്റുപുഴ ആര്‍ഡിഒ വി.ആര്‍. മോഹനന്‍ പിള്ളയുടെ റിമാന്‍സുകാലാവധി ഈ മാസം 13 വരെ നീട്ടി. വാഴക്കുളം വേങ്ങ ചുവട്ടില്‍ പാടശേഖരത്തിന്റെ സമീപത്തെ പുരയിടത്തിന്റെ ഇടിഞ്ഞു പോയ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കുന്നതിന് അനുമതി നല്‍കാന്‍ നെല്ലാട് വരി പ്ലായില്‍ മാത്യു. വി. ഡാനിയേലില്‍ നിന്ന് അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് ആര്‍ഡിഒ ഓഫീസിലെ ചേംബറില്‍ വച്ച് ഇയാളെ വിജിലന്‍സ് പിടികൂടിയത്. തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അവധിയായതിനാല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി ഈ മാസം 4 വരെ റിമാന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ റിമാന്റ് കാലാവധി അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഇന്നലെ ജാമ്യം എടുക്കുന്നതിനായി മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി. റിമാന്റ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഹാജരാക്കിയതില്‍ അതൃപ്തി രേഖപെടുത്തിയ കോടതി മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥരെ താക്കീത് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.