കൊച്ചി: ജിഷ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ പോലീസ് കംപ്ലയിന്റ് അഥോറിറ്റി നിര്‍ദ്ദേശിച്ചതിനെതിരെ കൊച്ചി റേഞ്ച് ഐജി: മഹിപാല്‍ യാദവ് നല്കിയ ഹര്‍ജി ഹൈക്കോടതി ജൂണ്‍ ഒമ്പതിനു പരിഗണിക്കാന്‍ മാറ്റി. അന്വേഷണം ശരിയായി നടക്കുന്നില്ലെന്ന പരാതിയിലാണ് ഐ.ജിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് അഥോറിറ്റി നിര്‍ദ്ദേശിച്ചത്.
ഹര്‍ജിയില്‍ ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ പത്തു ദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ മറുപടി സത്യവാങ്മൂലം നല്കാന് പോലീസ് കംപ്ലയിന്റ് അഥോറിറ്റിയുടെ അഭിഭാഷകന് സമയം തേടി. തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: