തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2014, 2015 വര്‍ഷത്തെ അവാര്‍ഡുകളാണ് സാംസ്കാരിക മന്ത്രി എ.കെ.ബാലന് പ്രഖ്യാപിച്ചത്. കഥാവിഭാഗത്തില്‍ 2014ലെ മികച്ച ടെലിഫിലിം ഷോര്‍ട്ട് വിഭാഗത്തില്‍ ബാലന്‍സിന് ലഭിച്ചു. ബാലന്‍സിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ബിന്സാദിന് 25,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും.
മികച്ച ടെലിഫിലിം ലോങ് വിഭാഗത്തില്‍ മാവേലിക്കര പോസ്റ്റാഫീസിന്(ഏഷ്യാനെറ്റ്) ലഭിച്ചു. സംവിധായകനായ കെ.ജെ.പ്രവീണ്‍കുമാറിന് 20,000 രൂപയും പ്രശസ്തി പത്രവും തിരക്കഥയെഴുതിയ മനോജ് നായര്‍ക്ക് 15,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും.
മികച്ച നടന്- മുരുകന്(ഉന്മാദം ടെലിഫിലിം), നടി- സീമാ ജി.നായര്‍(മോക്ഷം). മികച്ച ബാലതാരങ്ങള്‍ക്കുള്ള അവാര്‍ഡ് കോട്ടിയില്‍ അഭിനയിച്ച അക്ഷയും നിതീഷും പങ്കിട്ടു. എം.ജെ രാധാകൃഷ്ണന്(ക്യാമറാമാന്), വിശ്വജിത്(സംഗീത സംവിധായകന്), ബിജു പൈനാടത്ത് (ശബ്ദലേഖകന്‍), അജോ(കലാ സംവിധായകന്) എന്നിവരെ തെരഞ്ഞെടുത്തു.
കഥേതര വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററി- അടുത്ത ബെല്ലോടുകൂടി ജീവിതം ആരംഭിക്കും. മികച്ച വിദ്യാഭ്യാസ പോഗ്രാം- അകലങ്ങളിലെ പ്രപഞ്ചം (വിക്ടേഴ്സ് ചാനല്‍). മികച്ച ആങ്കര്‍- നിലേശ്വരം സദാശിവന്(വിക്ടേഴ്സ് ചാനല്‍). കാവാലം നാരായണപ്പണിക്കരുടെ നാടകക്കളരിയെ ആസ്പദമാക്കി നിര്‍മ്മിച്ച സ്പെഷ്യല്‍ റിഥം എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ശിവമോഹന്‍ തമ്പിയാണ് കഥേതര വിഭാഗത്തില്‍ മികച്ച സംവിധായകന്.
മികച്ച ആങ്കര്‍മാരായി സി.സുരേഷ്കുമാര്‍ (അമൃത ടിവി), എസ്.ഹരീന്ദ്രനാഥ്(ജയ്ഹിന്ദ് ടിവി) എന്നിവരെ തെരഞ്ഞെടുത്തു. ഉണ്ണിബാലകൃഷ്ണന് മികച്ച ഇന്റര്വ്യൂവറിനുള്ള പുരസ്ക്കാരം ലഭിച്ചു. പ്രത്യേക ജൂറി പരാമാര്‍ശങ്ങള്‍: ഫിറോസ്സാലി മുഹമ്മദ്(സംവിധാനം), സുരേഷ് പൊതുവാള് (സംവിധാനം), വിനോദ് മങ്കര( വിവരണ പാഠം), വി.കെ.സിദ്ധാര്ത്ഥന് (ക്യാമറാമാന്), ബിജു പങ്കജ്, ടി.കെ.സനീഷ്( ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകള്‍).
2015-ലെ മികച്ച ഷോര്‍ട്ട് ഫിലിമായി മരമച്ഛന്‍( ജീവന് ടിവി). സംവിധായകന്-ഇ.എം. അഷറഫ്. മുന്‍ഷി ബൈജു (മികച്ച നടന്), ജാനികി നായര്‍(മികച്ച നടി), ആരോമല്‍( ബാലതാരം), ഫൗസിയ ഫാത്തിമ( ക്യാമറാമാന്), ശിവശങ്കര്‍ ( ചിത്ര സംയോജകന്‍), വിശ്വജിത്( സംഗീത സംവിധായകന്), കൃഷ്ണനുണ്ണി(ശബ്ദലേഖകന്‍), സന്തുഭായ്( കലാ സംവിധായകന്)കഥേതര വിഭാഗം: കനലാടി( ഡോക്യുമെന്ററി), കുട്ടനാട് ഒരു അപൂര്‍വ്വ മരുത തീണ( പരിസ്ഥിതി ഡോക്യുമെന്ററി), ഒരു ദേശത്തിന്റെ പോരാട്ട ചരിത്രം( വിദ്യാഭ്യാസ പരിപാടി).
ഗോവിന്ദ് പദ്മസൂര്യ( ആങ്കര്‍), രഞ്ജിത്കുമാര്‍(സംവിധായകന്), സതീഷ്.എസ്.പിള്ള( ന്യൂസ് ക്യാമറാമാന്), സനല്‍പോറ്റി( കോമ്പിയര്‍) എന്നിവര്‍ക്കും പുരസ്ക്കാരം ലഭിക്കും. രചനാ വിഭാഗത്തില്‍ ഡോ. കെ. സന്തോഷ്കുമാറിന്റെ ബുക്സ് ഓണ്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തിനു ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: