ഡ്രൈവിംഗിനിടയില്‍ ഫോണ്‍ ഉപയോഗം: നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Friday 3 June 2016 11:07 pm IST

തിരുവനന്തപുരം: ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്തിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിത്യസംഭവമാണെന്ന് പൊതുപ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ബഌടൂത്ത് ഉപയോഗിച്ചാണ് ഡ്രൈവിംഗിനിടയില്‍ ഫോണ്‍ സംഭാഷണം നടത്തുന്നത്. വാഹനത്തിനുള്ളിലെ ഓഡിയോ സിസ്റ്റം വഴിയുള്ള വയര്‍ലസ് സംഭാഷണവും പതിവാണ്. വിദ്യാസമ്പന്നരും ചലച്ചിത്ര താരങ്ങളും ഐടി ഉദേ്യാഗസ്ഥരുമാണ് നിയമം ലംഘിക്കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാല്‍ പോലീസ് കണ്ണടയ്ക്കാറാണ് പതിവെന്നും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.