സിപിഎമ്മിന്റെ മനുഷ്യാവകാശ ലംഘനത്തിനും പൗരാവകാശ ധ്വംസനത്തിനുമെതിരെ പിണറായിയില്‍ ബിജെപി പ്രതിഷേധ കൂട്ടായ്മ
Friday 3 June 2016 11:25 pm IST
കണ്ണൂര്‍: സിപിഎമ്മിന്റെ മനുഷ്യാവകാശ ലംഘനത്തിനും പൗരാവകാശ ധ്വംസനത്തിനുമെതിരെ പിണറായിയില്‍ ബിജെപി പ്രതിഷേധ കൂട്ടായ്മ നടത്തും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സിപിഎം അധികാരത്തിലേറിയതിന്റെ മറവില്‍ ജില്ലയില്‍ അങ്ങോളമിങ്ങോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ സിപിഎം സംഘം നടത്തിവരുന്ന വ്യാപക അക്രമത്തില്പ്രതിഷേധിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ ആണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ സിപിഎം നടത്തിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് പിണറായില്‍ തന്നെ പരിപാടി സംഘടിപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പരിപാടിയില്‍ ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും