തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 9-ാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേള 10 മുതല്‍ 14 വരെ നടക്കും. മേളയുടെ ഉദ്ഘാടനം 10ന് വൈകുന്നേരം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. ഡോക്യുമെന്ററി, ഹ്രസ്വചിത്രം, ആനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി 79 ചിത്രങ്ങള്‍ മത്സരത്തിനുണ്ടാകും.
ഈ വര്‍ഷത്തെ മേളയുടെ തീം വൈല്ഡ്ലൈഫായി നിശ്ചയിച്ചിട്ടുണ്ട്. മികച്ച വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററി സംവിധായകരായ നരേഷ് ബേഡി, ശേഖര്‍ ദത്താത്രി, പ്രവീണ്‍സിങ്, സന്ദേഷ് കടൂര്‍, സുരേഷ് ഇളമണ്‍ എന്നിവരുടെ പ്രധാന ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. മണിപ്പൂരി സംവിധായകന് അരിബാം ശ്യാം ശര്‍മയുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 120 ഓളം സംവിധായകര്‍ മേളയില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: