അഞ്ചുരാഷ്ട്രങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ന് മുതല്‍

Saturday 4 June 2016 8:08 am IST

ന്യൂദല്‍ഹി: അഞ്ചു രാഷ്ട്രങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം ഇന്ന് തുടങ്ങും. അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്റ്, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 10ന് പ്രധാനമന്ത്രി തിരികെയെത്തും. ഇന്ന് അഫ്ഗാനിസ്ഥാനിലെത്തുന്ന പ്രധാനമന്ത്രി ഭാരത ധനസഹായത്തോടെ നിര്‍മ്മിച്ച സല്‍മ ഡാമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നാളെ ഖത്തറിലെത്തുന്ന മോദി ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായി സാമ്പത്തിക കരാറുകള്‍ ഒപ്പുവെയ്ക്കും. ജൂണ്‍ ആറിന് സ്വിറ്റ്‌സര്‍ലന്റ് പ്രസിഡന്റ് ജൊഹാന്‍ സ്‌നൈഡറുമായും മറ്റു നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണപ്രകാരം എത്തുന്ന മോദി ജൂണ്‍ ഏഴിന് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നുണ്ട്. ജൂണ്‍ എട്ടിന് ഭാരതത്തിലേക്കുള്ള മടക്കയാത്രയില്‍ മെക്‌സിക്കോയിലെത്തുന്ന മോദി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നിറ്റോയുമായി കൂടിക്കാഴ്ച നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.