ലോഗോ പ്രകാശനം ചെയ്തു

Friday 3 June 2016 11:26 pm IST

കണ്ണൂര്‍: ഉത്തര മലബാറിലെ അ'്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക, അതിനാവശ്യമായ പരിശീലനം നല്‍കുക, വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലേക്ക് ആവശ്യമുള്ള ഉദ്യോഗാര്‍ ത്ഥികളെ കണ്ടെത്തുക എന്നീ ലക്ഷ്യത്തോടെ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആരംഭിച്ചിട്ടുള്ള 'അവസര്‍' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് സ്‌നേഹലതക്ക് ലോഗോ കൈമാറി പ്രകാശനം ചെയ്തു. അസാപ് ജില്ലാ കോ-ഓഡിനേറ്റര്‍ സ്മിത സുകുമാരന്‍, ചേമ്പര്‍ വൈസ് പ്രസിഡണ്ട് സി.വി.ദീപക് തുടങ്ങിവര്‍ സംസാരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കേണ്ട പ്രാധാന്യ ത്തെക്കുറിച്ച് ചേമ്പര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കണ്‍വീനര്‍ സി.അനില്‍കുമാര്‍ വിശദീകരിച്ചു., ചേമ്പര്‍ പ്രസിഡണ്ട് സുശീല്‍ ആറോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓണററി സെക്രട്ടറി സച്ചിന്‍ സൂര്യകാന്ത് നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.