കണ്ണൂര്‍: അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഉത്തരമലബാറിന്റെ വികസനകുതിപ്പിന് ആര്‍ക്കും കൂട്ടുന്നതിന് വേണ്ടി നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റ് ഇന്‍ നോര്‍ത്ത് മലബാര്‍ പദ്ധതിക്ക് രൂപം നല്‍കും. മലബാറിന്റെ അനുകൂല സാഹചര്യങ്ങളായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, അഴീക്കല്‍ പോര്‍ട്ട് തുടങ്ങിയ വിവിധങ്ങളായ പദ്ധതികള്‍ യാഥാര്ത്ഥ്യമാക്കുന്നതോടുകൂടി കണ്ണൂരില്‍ വ്യാവസായിക വളര്‍ച്ച സുനിശ്ചിതമായിരിക്കും. ഇത്തരം വ്യാവസായിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ ഉത്തരമലബാറിലേക്ക് വ്യവസായികളെ ആകര്‍ഷിക്കേണ്ടതുണ്ട്. ഇതിന് തുടക്കം കുറിക്കുന്നതിന് വേണ്ടി ചേമ്പര്‍ നേതൃത്വപരമായ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായുള്ള വെബ്സൈറ്റ് പ്രകാശനം പ്രമുഖ വ്യവസായിയും മെസ്സേഴ്സ് പി.കെ.ഗ്രൂപ്പ് കോഴിക്കോടിന്റെ സാരഥിയുമായ പി.കെ.അഹമ്മദ് നിര്‍വ്വഹിച്ചു. ചേമ്പര്‍ പ്രസിഡണ്ട് സുശീല്‍ ആറോണ്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: