തലശ്ശേരി: ഐഡിബിഐ ബേങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കില്‍ നിന്നും വെടിയേറ്റ് മരിച്ച ബേങ്ക് ജീവനക്കാരി വില്നവിനോദിന്റെ മൃതദേഹം സ്വന്തം വീടായ മേലൂരിലെ സുധാ നിവാസില്‍ സംസ്കരിച്ചു പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാരം നടന്നത്. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേര് അന്ത്യോപചാരമര്‍പ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഐഡിബിഐ ബേങ്കിലെ സെക്യുരിറ്റി ജീവനക്കാരന് അഞ്ചരക്കണ്ടി കിലാലൂരിലെ ഹരിശ്രീനിവാസില് ഹരീന്ദ്രന്‍ (51)നെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഐ.പി സി 304 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത് തലശ്ശേരി പോലീസ് ബേങ്കിലെ നാല് സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: