കൂത്തുപറമ്പ്: സംഘപരിവാര്‍ സംഘടനകള്‍ തൊക്കില ങ്ങാടിയില്‍ സ്ഥാപിച്ച പ്രചരണോപാധികള്‍ സിപിഎം സംഘം നശിപ്പിച്ചു. തൊക്കിലങ്ങാടിയിലെ കൊടിമരങ്ങള്‍, പാലായി കാവിന്റെ കവാടത്തില്‍ സ്താപിച്ച കൊടിമരങ്ങള്‍, കൊട്ടിയൂര്‍ റൂട്ടില്‍ സ്ഥാപിച്ച ട്രാഫിക് ഐലന്റ് ബോര്‍ഡ് തുടങ്ങിയവയും ബിജെപി, ബിഎംഎസ്, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളുടെ പതാകകളും നിരവധി പ്രചരണ ബോര്‍ഡുകളുമാണ് കഴിഞ്ഞ ദിവസം സിപിഎം സംഘം നശിപ്പിച്ചത്. സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. കൂത്തുപറമ്പ് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: