നന്മണ്ട പള്ളിക്കര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് തുടങ്ങും

Saturday 4 June 2016 11:23 am IST

ബാലുശ്ശേരി: നന്മണ്ട പള്ളിക്കര ശ്രീ മഹാവിഷ്ണു സുദര്‍ശന മൂര്‍ത്തിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനമഹോത്സവം ഇന്ന് തുടങ്ങും. രാവിലെ ഗണപതിഹോമം, എട്ട്മണിക്ക് കലവറനിറക്കല്‍, ഉഷ:പൂജ വൈകീട്ട് ദീപാരാധന,ചുറ്റുവിളക്ക്, അത്താഴപൂജ, രാത്രി ഏഴിന് ക്ഷേത്രസങ്കല്‍പ്പവും ക്ഷേത്രാചാരവും എന്ന വിഷയത്തില്‍ നിലേശ്വരം ഭാസ്‌ക്കരന്‍ പ്രഭാഷണം നടത്തും. 8.30 ന് കുപ്പേരി വത്സരാജും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും. രണ്ടാം ദിവസമായ നാളെ ഗണപതി ഹോമം, ഉഷ:പൂജ, ആചാര്യവരണം,കൂറയും പവിത്രവും കൊടുക്കല്‍, ഭഗവതിസേവ, പ്രസാദശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തു ഹോമം, വാസ്തുബലി,വൈകീട്ട് സര്‍പ്പബലി, അത്താഴപൂജ എന്നിവ നടക്കും. സമാപന ദിവസമായ ആറിന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷ: പൂജ, ചതുശുദ്ധി, ധാര, പഞ്ചഗവ്യം- പഞ്ചകം,25 കലശം, ഉച്ചപൂജ, ശ്രീഭൂതബലി, ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട് എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.