കോഴിക്കോട്: കോഴിക്കോട് ഭട്ട് റോഡിനടുത്ത് കടലാക്രമണം. ശാന്തി നഗര്‍ കോളനിക്ക് സമീപമാണ് ഇന്നലെ വന്‍ കടലാക്രമണം ഉണ്ടായത്. ഇവിടെ തെങ്ങുകളടക്കം നിരവധി മരങ്ങള്‍ കടപുഴകി വീണു.
ഇവിടെ അമ്പത് മീറ്ററോളം കടല്‍ ഭിത്തിയില്ല. കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. ശാന്തിനഗര്‍ കോളനിയിലെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: