മൂവാറ്റുപുഴ: സന്തോഷ് മാധവന് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുന്‍മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്.
മന്ത്രിമാര്‍ക്ക് പുറമെ സന്തോഷ് മാധവനെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് ജഡ്ജി പി മാധവന് ഉത്തരവിട്ടു. എത്രയും പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറാന്‍ വിജിലന്‍സ് ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ മന്ത്രിമാര്‍ക്ക് ക്ലീന്‍ചിറ്റ് നല്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഐടി പാര്ക്കിന് അനുമതി നല്‍കാനെന്ന പേരിലാണ് പുത്തന്‍വേലിക്കരയിലെ നെല്പാടം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഉത്തരവ് വിവാദമായതോടെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് തന്നെ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നെല്പാടം നികത്താനുള്ള ഉത്തരവ് റദ്ദാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: