കരുനാഗപ്പള്ളി: കുറഞ്ഞ വിലക്ക് നിലംവാങ്ങി നികത്തി പ്ലോട്ടുകളാക്കി വില്‍പ്പന നടത്താനുള്ള ഭൂമാഫിയയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. കുലശേഖരപുരം പഞ്ചായത്തിലെ പത്താംവാര്‍ഡിലാണ് സംഭവം.
കുന്നുക്കട കാവിന് സമീപമുള്ള 75 സെന്റ് നിലം നികത്താനുള്ള ഭൂമാഫിയ ശ്രമമാണ് നാട്ടുകാരുടെ വന്പ്രതിഷേധത്തിനിടയാക്കിയത്. ഇവിടെ നേരത്തെ ഉണ്ടായിരുന്ന ഓട പൊളിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. താഴ്ന്ന പ്രദേശമായ ഇവിടെ മഴക്കാലമായാല്‍ പൂര്‍ണമായും വെള്ളക്കെട്ടായി മാറും ഇതുമൂലം ഇവിടെ താമസിക്കുന്ന ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
എന്നാല്‍ വെള്ളക്കെട്ട് തടയാന്‍ പുതുതായി ഓട നിര്‍മ്മിക്കണമെന്നാവശ്യം നിലനില്‍ക്കേയാണ് പഴയ ഓട പൊളിക്കാന്‍ രണ്ട് തവണയും ഭൂമാഫിയ ശ്രമിച്ചിരിക്കുന്നത്. നേരത്തെ ഇത്തരത്തിലുണ്ടായ ശ്രമത്തെ തുടര്‍ന്ന് നാട്ടുകാര്‍ ആര്‍ടിഒക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്‍പ്രകാരം ഓട പൊളിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുകയാണ് ഇന്നലെ വീണ്ടും ശ്രമമുണ്ടായത്. ഭൂമാഫിയകള്‍ക്ക് പിന്തുണ നല്‍കുന്നത് കുലശേഖരപുരം പഞ്ചായത്ത്-വില്ലേജ് അധികാരികളാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: