ഒഴൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ സിപിഎം ആക്രമണം; വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

Saturday 4 June 2016 2:56 pm IST

ഒഴൂര്‍: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. ഒഴൂര്‍ കൂരിപറമ്പില്‍ ജിതിഷിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഒരുസംഘം ആളുകള്‍ ആക്രമണം നടത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പും. ബൈക്കും അക്രമിസംഘം അഗ്നിക്കിരയാക്കി. വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെയാണ് സംഭവം, ജീപ്പില്‍ നിന്നും തീ ആളിപടര്‍ന്ന് വീടിന്റെ മുന്‍ഭാഗവും തകര്‍ന്നു. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് തീ ആളിപടരുന്നത് കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ തീ അണക്കാന്‍ ശ്രമിച്ചങ്കിലും വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ജീപ്പില്‍ നിന്നും തീ വീടിന് മുകളിലേക്ക് പടര്‍ന്നെങ്കിലും നാട്ടുകാരുടെ ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. താനൂര്‍ പോലിസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദര്‍ എത്തി പരിശോധന നടത്തി. സംഭവത്തില്‍ കുറ്റക്കാര്‍കെതിരെ ശക്തമയ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി രവിതേലത്ത് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.