വിശ്വാസികളുടെ എണ്ണം വര്‍ധിച്ചെങ്കിലും ഭക്തികൊണ്ടുള്ള പ്രയോജനം സമൂഹത്തിന് ലഭിക്കുന്നില്ല. ഭക്തിയും ആധ്യാത്മികതയും ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല. മാറ്റം ഒട്ടുമില്ല എന്ന് അമ്മ പറയുന്നില്ല.
ഇത്രയെങ്കിലുമൊക്കെ പിടിച്ചുനില്ക്കുവാന് നമുക്കു കഴിയുന്നുണ്ടല്ലോ. മക്കള്‍ എല്ലാവരും വേണ്ടവണ്ണം ശ്രദ്ധിച്ചാല്‍ ഇതിലും എത്രയോ മടങ്ങ് മാറ്റം വ്യക്തിയിലും സമൂഹത്തിലും വരുത്തുവാന്‍ കഴിയും എന്നകാര്യത്തില്‍ തര്‍ക്കമില്ല.
ഏത് വിശ്വാസത്തിലാണെങ്കിലും ഏത് മത വിഭാഗത്തിലാണെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങള്‍ സാമൂഹിക നന്മയ്ക്കുവേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാന്‍ മക്കള്‍ക്ക് കഴിയും. മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള ആചാരങ്ങള്‍ നമ്മള് പാലിക്കണം.
ഉത്സവങ്ങള്‍ കെങ്കേമമാക്കുവാന്‍ മാത്രമല്ല നമ്മള് ശ്രമിക്കേണ്ടത്. ഉത്സവങ്ങള്‍ക്കു പിന്നിലെ ആധ്യാത്മികതത്ത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും വേണം. അങ്ങനെചെയ്താല്‍ എല്ലാവര്ക്കും സന്തോഷവും സമാധാനവും കൈവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: