ദശകൂപസമോ വാപി
ദശവാപിസമോ ഹൃദ്യഃ
ദശഹൃദ്യസമോ പുത്രഃ
ദശപുത്രസമോ വൃക്ഷഃ
പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ വെളിവാക്കുന്ന ഒരു സുഭാഷിതമാണിത്. ഭാരതീയസംസ്കാരം പരിസഥിതിയുമായി എത്രത്തോളം അടുത്തുനില്‍ക്കുന്നതാണെന്നും; കാവും കുളങ്ങളും വൃക്ഷങ്ങളും ഭൂമിയുടെ നിലനില്‍പ്പിനുവേണ്ടി സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഋഷിശ്വരന്മാര് പണ്ടേതന്നെ വ്യക്തമാക്കിയിരുന്നു! ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഒരു കിണിര് എത്രത്തോളം പ്രയോജനപ്രദമാണെന്ന് ഓര്‍ക്കുക.
അങ്ങനെയുള്ള പത്തുകിണറുകള്ക്കുതുല്യമാണ് ഒരുകുളം. ഒരുചെറിയദേശത്തെ ഹരിതാഭമാക്കാന്മാത്രം പര്യാപ്തമാണ് ഒരുകുളം. അങ്ങനെയുള്ള പത്തുകുളങ്ങള്ക്ക് തുല്യമാണ് ഒരു തടാകം. തടാകമാകുമ്പോള് ഒരു വലിയ പ്രദേശത്തെ ഭലഭൂയിഷ്ഠമാക്കുവാനും സാധിക്കുന്നു. അതുപോലെയുള്ള പത്തുതടാകങ്ങള്ക്ക് തുല്യമാണ് ഒരു പുത്രന് .
പുത്രധര്‍മ്മം അനുസരിച്ച് ജീവിക്കുന്ന ഒരുവന് കുടുംബത്തിനും സമൂഹത്തിനും എത്രത്തോളം വ്യാപ്തിയില്‍ ഗുണകരമാക്കേണ്ടവനാണെന്ന് അറിയുക. ഗുണപൂരിതമായ പത്തുപുത്രന്മാര്ക്ക് തുല്യമാണ് ഒരു വൃക്ഷം. അങ്ങനെയാകുമ്പോള്‍ വൃക്ഷങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ഭൂമിക്കാകെത്തന്നെയും എത്രത്തോളം പ്രയോജനപ്രദമാണെന്ന് ഓര്‍ക്കുകയും, പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്ന ബോധം ഉണ്ടാകുകയും ചെയാതാല്‍ ഈ പ്രപഞ്ചത്തിനുതന്നെയുണ്ടായേക്കാവുന്ന മാറ്റം അനിര്വചനിയ മായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: