കൊച്ചി: തുടര്‍ച്ചയായി ഏഴാം തവണയും ജോയ് ആലുക്കാസ് സൂപ്പര്‍ ബ്രാന്‍ഡ്സ് ബഹുമതിക്ക് അര്‍ഹമായതായി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു.
ഉപഭോക്താക്കളുടെ പിന്തുണയും വിശ്വാസവും കൂടുതല്‍ അര്‍പ്പണഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് പ്രേരണ നല്കുന്നു.
അവര്‍ക്ക് ഏറ്റവും മികച്ച സേവനവും ഗുണമേന്മയുള്ളതും നവീനവുമായ ആഭരണശേഖരവും ഞങ്ങള്‍ ഉറപ്പുവരുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, യുകെ, സിംഗപ്പൂര്‍, യുഎഇ, മലേഷ്യ, ഖത്തര്‍, ഒമാന്‍, ബഹറിന്‍, കുവൈറ്റ്, സൗദി അറേബ്യ, ഭാരതം എന്നിവിടങ്ങളിലായി 120 ആഭരണ ഷോറൂമുകള്‍ ആണ് ജോയ് ആലുക്കാസിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: