തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനം രാഷ്ട്രീയത്തിന് അതീതമായ പദവിയായതിനാലാണ് ഒ. രാജഗോപാല്‍ മനസാക്ഷിക്ക് അനുസരിച്ച് വോട്ടു ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇത് സംബന്ധിച്ച് പാര്‍ട്ടിക്കും രാജഗോപാലിനും ഒരേ അഭിപ്രായമാണുള്ളത്. ആര്‍ക്ക് വോട്ടു ചെയ്തു എന്ന് തുറന്നു പറയാനുള്ള രാഷ്ട്രീയ ധാര്‍മ്മികത ബിജെപിയും രാജഗോപാലും പുലര്‍ത്തി.
എന്നാല്‍ യുഡിഎഫ് പാളയത്തില്‍ നിന്ന് ഇടതുമുന്നണിക്ക് വോട്ടു ചെയ്തത് ആരാണെന്ന് പറയാന്‍ അവര്‍ തയ്യാറുണ്ടോ? അത് ആരാണെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ഇക്കാര്യം തുറന്നു പറയാന്‍ പ്രതിപക്ഷ നേതാവോ വോട്ട് മാറ്റി ചെയ്ത എംഎല്‍എയോ തയ്യാറാകണം. അതാണ് രാഷ്ട്രീയ മര്യാദ. അതിന് നേതാക്കള്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: