ഒബാമ-മോദി കൂടിക്കാഴ്ച ഏഴിന്

Saturday 4 June 2016 11:16 pm IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണപ്രകാരം യുഎസിലെത്തുന്ന മോദി ഏഴിന് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ, സുരക്ഷാ, ഊര്‍ജ്ജ മേഖലകളുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ ഇതിനകം തയ്യാറായി. ഭീകരരെ സംബന്ധിച്ച വിവരം പരസ്പരം കൈമാറുന്നതിനും ഊര്‍ജ്ജ സുരക്ഷിതത്വം, ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും ഭാരതവും അമേരിക്കയും തമ്മില്‍ ധാരണാപത്രങ്ങള്‍ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. എട്ടിന് ഭാരതത്തിലേക്കുള്ള മടക്കയാത്രയില്‍ മെക്‌സിക്കോയിലെത്തുന്ന മോദി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നിറ്റോയുമായി കൂടിക്കാഴ്ച നടത്തും. ബഹിരാകാശം. ഊര്‍ജ്ജം, കൃഷി, ശാസ്ത്ര സാങ്കേതികം തുടങ്ങിയ നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് കൂടിക്കാഴ്ചയില്‍ മോദി ഊന്നല്‍ നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.