മോട്ടോര്‍ ക്ഷേമനിധി സബ്‌സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം: ബിഎംഎസ്

Sunday 5 June 2016 8:49 am IST

കാഞ്ഞങ്ങാട്: നിര്‍ത്തലാക്കിയ കാസര്‍കോട് വിദ്യാനഗറിലെ ക്ഷേമനിധി സബ്‌സെന്റര്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ബിഎംഎസ്) ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫീസറെ ഉപരോധിച്ചു. നിരവധി വര്‍ഷങ്ങളായി കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വിദ്യാനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഒരു മുന്നറിയിപ്പും കൂടാതെയാണ് ജൂണ്‍ 1 മുതല്‍ നിര്‍ത്തലാക്കിയത്. ജില്ലാ പ്രസിഡന്റ് കെ.എ.ശ്രീനിവാസന്‍, സെക്രട്ടറി കെ.വി.ബാബു, വി.ബി.സത്യനാഥ്, ഭരതന്‍ കല്ല്യാണ്‍ റോഡ്, വിശ്വനാഥ ഷെട്ടി എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.