വാഷിങ്ടണ്‍: ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ സംസ്കാരം വെള്ളിയാഴ്ച നടക്കും. ജന്മനാടായ ലൂയിസ് വില്ലെയിലെ കെന്റക്കിലാണ് അദ്ദേഹത്തിന്റെ സംസ്ക്കാര ചടങ്ങുകള്‍ നടക്കുക.
ഇടിക്കൂട്ടില്‍ എതിരാളികളെ അനായാസം ഇടിച്ചിട്ട മുഹമ്മദ് അലി പാര്‍ക്കിന്‍സണ്‍സ് രോഗത്തോട് മല്ലിട്ടാണ് ലോകത്തോട് വിട പറഞ്ഞത്.
രണ്ട് ദിവസം പൊതുദര്‍ശനത്തിന് വച്ച ശേഷം അലിയുടെ ജന്മദേശമായ ലൂയിസ് വില്ലെയിലെ കെന്റക്കില്‍ വെള്ളിയാഴ്ച കേവ് ഹില്‍ ശ്മശാനത്തില്‍ മുസ്ലിം ആചാരപ്രകാരം മൃതദേഹം മറവ് ചെയ്യും.
ലോകത്തെ വിറപ്പിച്ച കായിക താരമാണ് അലിയെന്ന് ഒബാമ ട്വീറ്റ് ചെയ്തു. ലോകം മുഴുവനുമുള്ള അലി ആരാധകര്‍ക്കായി സംസ്കാരച്ചടങ്ങ് ഓണ്‍ലൈന്‍ വഴി തത്സമയം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: