മുംബൈ: ബോളിവുഡ് സിനിമാ താരവും നാടക നടിയുമായ സുലഭ ദേശ്പാണ്ഡെ (79) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച്ച മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ഇന്ന് വൈകിട്ട് അഞ്ചരയോടെ ദാദറിലാണ് സംസ്ക്കാരം. നിരവധി മറാത്തി, ഹിന്ദി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
ഭൂമിക, ഗാമാന്‍, അരവിന്ദ് ദേശായി കി അജീബ് ദാസ്താന് എന്നിവയാണ് സുലഭയുടെ പ്രധാന സിനിമകള്‍. രംഗയാന് എന്ന മറാത്തി തിയറ്റര്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു സുലഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: